Your hyper-local portal connecting you to everything happening in our vibrant community - from events and business offers to cultural and entrepreneurial stories.
Explore Latest Updates
ആർട്ട് ഫോറം കാഞ്ഞങ്ങാടിൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന നാടകോത്സവം ഇത്തവണ അലാമിപ്പള്ളി രാജ് റസിഡൻസിയിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ അതാത് ദിവസം രാത്രി 7 മണി മുതൽ നടക്കും. പ്രവേശനം പാസ് മൂലം. Event Tag: 16 November 2025, Raj Residency, Alamipally, Kanhangad We do not own rights to thumbnail image or Art forum Kanhangad logo.
കാഞ്ഞങ്ങാട് തോയമ്മൽ ജില്ലാശുപത്രിക്ക് എതിർവശം പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ , 2025 നവംബർ 10 നു സബ്ജയിലിനു സമീപത്തുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലാണ് ഈ സംരംഭം. Event Tag: 10 November 2025, Thoyammal, Kanhangad We do not own rights to thumbnail image.
ഏകദിന മൗനസാധന 2025 നവംബർ 09ന് ആനന്ദാശ്രമത്തിൽ സമയം: രാവിലെ 8.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ. താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുക. താമസ സൗകര്യം ആവശ്യമുള്ളവർ anandashram@gmail.com എന്ന ഇ-മെയിലിൽ അറിയിക്കുക. Event Tag: 09 November 2025, Anandashram, Mavungal We do not own rights to thumbnail image.
ജില്ലയിലെ മികച്ച മൈക്രോ സംരംഭങ്ങൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്യും.ബഹുമാനപ്പെട്ട രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പരിപാടി ഉദ്ഘാടനം നിർവഹിക്കും. Event Tag: 09 November 2025, Palladium Convention Centre, Kanhangad We do not own rights to thumbnail image.
വികാസ് ആഗ്രോ സർവീസ് ഉം ആഗ്രോ ഇതര ഉപകരണ നിർമാതാക്കളായ ഹസ്കവർണയും ചേർന്ന് വിവിധ കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും മാവുങ്കാൽ വികാസ് ബിൽഡിംഗ് നു സമീപത്തു നവംബർ 7 നു നടക്കും. Event Tag: 07 November 2025, Vikas Agro Service, Mavungal
ഇന്നലെ ആരംഭിച്ച കാഞ്ഞങ്ങാട് തെരുവത്ത് ശ്രീ അറയില് ഭഗവതി ദേവലായം കളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും . Tags: 03 November 2025, Theruvath Arayil Bhagavathi Temple 2025
കൊഴക്കുണ്ട് ശ്രീ മുത്തപ്പൻ മഠപ്പുരയിൽ പുത്തരി ഊട്ടും വെള്ളാട്ടവും Nov 2 ആറു മണിക്ക് ആരംഭിക്കും. Tags: 02 November 2025, Kozhakund Shree Muthappan Madappura
ഹൊസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം 2025 ഒക്ടോബർ 28 മുതൽ നവംബർ 1 വരെ , Dr Ambedkar Govt Higher Secondary School Kodoth Tags: October 28 - 01 November 2025, Kodoth, Odayanchal
മൂവായിരത്തിലധികം ടൈറ്റിലുകളോടെ കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപമാണ് ത്തുദിവസം നീളുന്ന പുസ്തകോത്സവത്തിന് തുടക്കമായത്. 10 ശതമാനം മുതൽ 20 ശതമാനം വരെ പുസ്തകങ്ങൾക്ക് കിഴിവുണ്ട്. ലൈബ്രറികൾക്ക് നൽകുന്ന 35 ശതമാനം കിഴിവുമുണ്ട്. Tags: Chintha Book Fest Kanhangad 2025
പതിമൂന്നു ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് തുടക്കവാവുന്നു . പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ബേക്കൽ ഗോകുലം ഗോശാലയും പരമ്പര വിദ്യാപീഠവും ആണ് സംഘാടകർ.
Insomnia - മെന്റലിസ്റ്റ് ആദി നയിക്കുന്ന മാന്ത്രിക-മെന്റലിസം ഷോ, 2025 ഒക്ടോബർ 18 ന് കാസർഗോഡിലെ റോയൽ കൺവെൻഷൻ സെന്ററിൽ നടക്കും. ബുക്കിംഗിനായി സന്ദർശിക്കുക: (External Website) https://mentalistaathi.com/register/
പ്രശസ്ത സംഗീതജ്ഞനും വയലിൻ മൃദംഗം വിദ്വാൻ കൂടിയായ ടി.വി.ജി എന്നറിയപ്പെടുന്ന ടി.വി. ഗോപാലകൃഷ്ണന് പരമ്പര വിഭൂഷൺ അവാർഡ് നൽകും. പരമ്പര ശ്രീ അവാർഡ് പ്രശസ്ത ഡ്രം മാന്ത്രികൻ ശിവമണിക്ക് നൽകും. കേരളത്തിൻ്റെ അഭിമാനമായ വീണ വിദ്വാൻ തൃശൂർ അനന്ത പദ്മനാഭനാണ് ഇത്തവണത്തെ ഗുരുരത്ന പുരസ്കാര ജേതാവ്.
2025 ഒക്ടോബർ 16, 17 തീയതികളിൽ വൊക്കേഷണൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കടപ്പുറം പിപിടിഎസ്എ എൽപി സ്കൂൾ, കാഞ്ഞങ്ങാട് കടപ്പുറം ജിഎഫ്എച്ച്എസ് മരക്കാപ്പ് കടപ്പുറം തുടങ്ങിയ വിവിധ സ്കൂളുകളിൽ ഹോസ്ദുർഗ് സബ് ജില്ലാ ശാസ്ത്രമേള നടക്കും. ഗണിതമേള, ഐടി മേള, സാമൂഹിക ശാസ്ത്രമേള എന്നിവയും അതനുസരിച്ച് അതേ തീയതികളിൽ നടക്കും.
ഇന്ന് (13.10.2025) വൈകുന്നേരം 4 മണിക്ക് പാറപ്പളി ഹാപ്പിനെസ്സ് പാർക്കിൽ വച്ച് CPR പരിശീലനം നടക്കുന്നതായിരിക്കും. JCI ആഭിമുഖ്യത്തിൽ നടക്കുന്ന CPR പരിശീലനം Dr.നിതാന്ത് BS നയിക്കും.

നിത്യാനന്ദ പോളി ടെക്നിക്കിൽ ഇന്ന് 2 മണിക്ക് Lions Club കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യവും മാനസികമായ ക്ഷേമവും സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നടക്കുന്നു. Wonderspace Therapy സ്ഥാപകയും ചീഫ് സൈക്കോളജിസ്റ്റുമായ ഗ്രീഷ്മ ബാഹുലേയൻ, ഹലാ ഫർഹത്ത് എന്നിവർ ക്ലാസുകൾ നയിക്കും.
മൂന്നു ദിവസങ്ങളായി നടന്നു വരുന്ന സബ്ജില്ലാ സ്കൂൾ ഒളിംപിക്സ് ഇന്ന് സമാപിക്കും. ഒട്ടനവധി ജേതാക്കളുമായി ആതിഥേയരായ ദുര്ഗ ഹയർ സെക്കണ്ടറി സ്കൂൾ തന്നേയാണ് മികവിൽ മുന്നിട്ടു നിൽക്കുന്നത്. സമാപന സമ്മേളനം സ്കൂൾ മാനേജർ കെ വേണുഗോപാലൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിക്കും.
ബാല ബോധിനി വായനശാല അതിയാമ്പൂരിൽ വെച്ച് സൗജന്യ പൂരക്കളി പരിശീലനം ഒക്ടോബര് 12 നു ആരംഭിക്കുന്നു,പ്രായ ലിംഗ ഭേദമന്യേ ആർക്കും പങ്കെടുക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ഗോകുൽ 9188551724 , പ്രവീൺ 8086745738 Bala Bodhini Club , Athiyambur
രാവിലെ 10ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മേള ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിക്കും. ധ്യാൻചന്ദ് പുരസ്കാര ജേതാവ് കെ.സി.ലേഖ സല്യൂട്ട് സ്വീകരിക്കും. ഹൊസ്ദുർഗ് എ.ഇ.ഒ കെ.സുരേന്ദ്രൻ പതാക ഉയർത്തും.
Sailors Club Cheruvathur
Agriculture and Home Irrigation Solutions
Nistive Technology Center